Post Category
റിംസ്, കുഴിന്തറക്കോണം,മണക്കോട്, മൈലമൂട്,കാവിയോട്ടുമുകൾ റോഡ് നവീകരിക്കുന്നു
നെടുമങ്ങാട് നഗരസഭ മണക്കോട് വാർഡിലെ റിംസ്, കുഴിന്തറക്കോണം, മണക്കോട്, മൈലമൂട്,കാവിയോട്ടുമുകൾ റോഡ് നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
കേരളത്തിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നുവെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശത്തെ ചെറിയ റോഡുകൾക്ക് പോലും മികച്ച പ്രാധാന്യം നൽകി നവീകരിക്കുകയാണ്. ജനങ്ങളുടെ മനസ്സറിഞ്ഞുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സംസ്ഥാന സർക്കാരിന്റെ 2024-2025 ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്. 47 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കുക.
മണക്കോട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ, ക്ഷേമ കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments