Skip to main content

സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്തു റോഡുകളും ബിഎം ബിസി നിലവാരത്തിലേക്ക് ഉയർന്നു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ഉദിയൻകുളങ്ങര വട്ടവിള റോഡ് ഉദ്ഘാടനം ചെയ്തു/

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്തു റോഡുകളും ബിഎം& ബിസി നിലവാരത്തിലേക്ക് ഉയർന്നതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ബിഎംബിസി നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ച ഉദിയൻകുളങ്ങര വട്ടവിള റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 109 കിലോമീറ്റർ റോഡുകളിൽ 88 കിലോമീറ്റർ റോഡുകളും ബിഎം & ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയായി. 2016 മുതൽ മണ്ഡലത്തിൽ പൊതുമരാമത്തു റോഡ് വിഭാഗം മുഖേന 45 കോടി 80 ലക്ഷം രൂപ ചെലവിൽ 46 കിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിലേക്ക് ഉയത്തി.

സംസ്ഥാന സർക്കാർ നോൺ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിലാണ് ചെങ്കൽ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

കെ.ആൻസലൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹിൽ ആർ.നാഥ്, പൊതുമരാമത്തു നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ വിമല.വി.ആർ തുടങ്ങിയവർ പങ്കെടുത്തു.

date