Skip to main content

സൗജന്യ പഠന കിറ്റ് വിതരണത്തിന് അപേക്ഷിക്കാം

കേരള ആട്ടോമൊബൈൽ വർക്ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 13. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും ജില്ലാ ഓഫീസിൽ നിന്നും നേരിട്ടും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ  www.kmtwwfb.org യിൽ നിന്നും ലഭിക്കുന്നതാണ്.

date