കാണികളുടെ നെഞ്ചിടിപ്പേറ്റി കരാട്ടെ പ്രദര്‍ശനം
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ചുള്ള കായിക പ്രദര്‍ശനങ്ങളുടെ ഭാഗമായ കരാട്ടെ പ്രദര്‍ശനം കാണികളുടെ നെഞ്ചിടിപ്പേറ്റി. ഫൈറ്റിങ്, കര്‍ത്താസ്, നഞ്ചക്ക് പ്രദര്‍ശനം, ഓട് പൊട്ടിക്കല്‍ തുടങ്ങി നിരവധി പ്രകടനങ്ങളാണ് അവതരിപ്പിച്ചത്. 'കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോര്‍ട്‌സ്' എന്ന ലഹരിവിരുദ്ധ സന്ദേശവുമായി കരാട്ടെ അസോസിയേഷന് കീഴിലെ വിവിധ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളാണ് പങ്കാളികളായത്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് വി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, ജില്ലാ കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി രതീഷ് കുമാര്‍, അത്‌ലറ്റിക് കോച്ച് സന്തോഷ് മാനാട്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോക്കി കോച്ച് മുഹമ്മദ് യാസര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ ബോഡി ബില്‍ഡിങ് പ്രദര്‍ശനം നടക്കും.
- Log in to post comments