കേരളം പ്രദർശന മേളയുമായി ബന്ധപ്പെട്ടുള്ള വാഹന പാർക്കിങ് ക്രമീകരണങ്ങൾ
സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്നിൽ വിവിധ പരിപാടികൾ നടക്കുന്നതിനാൽ നാളെ (മെയ് ഏഴ് )മുതൽ മെയ് 13 വരെ മലപ്പുറം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ കാലത്ത് 10.00 മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ ബസ്സുകൾ ( ഒഴികെ) മച്ചിങ്ങൽ ബൈപാസിൽ നിന്നും മുണ്ടു പറമ്പ്, കാവുങ്ങൽ വഴി തിരിഞ്ഞു പോകേണ്ടതും പെരിന്തൽ മണ്ണ ഭാഗത്തു വരുന്ന വാഹനങ്ങൾ മുണ്ടു പറമ്പ് മച്ചിങ്ങൽ വഴി തിരിഞ്ഞു പോകേണ്ടതുമാണ്.
1. മഞ്ചേരി ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ കാവുങ്ങൽ വഴിയോ മച്ചിങ്ങൽ വഴിയോ തിരിഞ്ഞു പോകേണ്ടതും ടൗണിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ജൂബിലി റോഡ് വഴി ടൗണിലേക്ക് പോകേണ്ടതുമാണ്.
2. താത്ക്കാലികമായി തയ്യാറാക്കിയ കോട്ടക്കുന്നിലെ പാർക്കിങ് ഏരിയയിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങൾക്കു പാർക്കിങ് അനുവദിക്കും. ശേഷിക്കുന്ന വാഹനങ്ങൾ എം എസ് പി എൽ പി സ്കൂൾ, ഹൈസ്കൂൾ എന്നീ സ്ഥലങ്ങളിൽ തയാറാക്കിയിട്ടുള്ള പാർക്കിംഗ് ഏരിയയിലേക്ക് പോകേണ്ടതാണ്.
3. കോട്ടക്കുന്നിലേക്കു വരുന്ന വാഹനങ്ങൾ നിലവിലുള്ള മെയിൻഗേറ്റിലെ എക്സിറ്റ് റോഡ് വഴി കോട്ടക്കുന്നിലേക്കു പ്രവേശിക്കുന്നതിനും എൻട്രൻസ് റോഡ് വഴിപുറത്തേക്കു ഇറങ്ങുന്നതിനുള്ള താത്ക്കാലിക ക്രമീകരണം നടത്തിയിട്ടുള്ളതാണ്.
4. കോട്ടക്കുന്നിലേക്കു കയറുന്ന റോഡിന്റെ ഇരുവശവും യാതൊരു കാരണവശാലും പാർക്കിങ് അനുവദിക്കുന്നതല്ല.
5. മഞ്ചേരി റോഡിൽ മുണ്ടുപറമ്പ്‌ജംഗ്ഷൻ വരെയും മറ്റുറോഡുകളിൽ ടൗൺ പ്രദേശത്തും യാതൊരു കാരണവശാലും വൈകീട്ട് മൂന്നു മുതൽ പാർക്കിങ് അനുവദിക്കുന്നതല്ല.
6. തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മഞ്ചേരി റോഡിൽ കുന്നുമ്മൽ മുതൽ മൂന്നാംപടിവരെയുള്ള റോഡിൽ മഞ്ചേരി ഭാഗത്തേക്ക്‌മാത്രമായി ഗതാഗതം ക്രമീകരിച്ചിരിക്കുന്നു.
7. കോട്ടക്കുന്നിലെ പാർക്കിംഗ് നിറഞ്ഞു കഴിഞ്ഞാൽ ഡിപിഒ റോഡിലൂടെ എം എസ് പി എൽ പി സ്കൂൾ, ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രവേശിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യത്തക്ക രീതിയിൽ ക്രമീകരിച്ചിട്ടുള്ളതാണ്.
8. കോട്ടക്കുന്ന് റോഡിൽ മെയിൻകവാടത്തിൽ (കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപമുള്ള റോഡ്) മെയിൻഎൻട്രൻസിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ പറ്റുന്ന അത്രെയും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
- Log in to post comments