തൃശ്ശൂര്‍ പൂരം; കെഎസ്ആര്‍ടിസി - സ്വകാര്യ ബസ്സുകള്‍ അധികമായി സര്‍വ്വീസ് നടത്തും
തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് ആറിനും ഏഴിനും കെഎസ്ആര്‍ടിസിയുടെ പ്രതിദിന സര്‍വ്വീസുകള്‍ക്ക് പുറമെ 65 സ്പെഷ്യല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തും. 51 ഫാസ്റ്റ് ബസ്സുകളും 14 ഓര്‍ഡിനറി ബസ്സുകളും ഉള്‍പ്പെടുന്നതാണ് സ്പെഷ്യല്‍ സര്‍വ്വീസ്. ഫാസ്റ്റിന് മുകളിലുള്ള സര്‍വ്വീസുകള്‍ തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും ഓര്‍ഡിനറി സര്‍വീസുകള്‍ ശക്തന്‍ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുമാണ് സര്‍വ്വീസ് നടത്തുക.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഗതാഗത സൗകര്യം ഉള്‍പ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. പൂര ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. മെയ് ആറിനും ഏഴിനും ദേശീയപാതയിലെ ടോള്‍ ഗേറ്റില്‍ ഉള്‍പ്പെടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കുന്നതിനായി അധികമായി പോലീസിനെയും വിന്യസിക്കും.
ഇന്നും നാളെയും (മെയ് ആറ്, ഏഴ്) തൃശ്ശൂര്‍ - പാലക്കാട്, തൃശ്ശൂര്‍ - കോഴിക്കോട്, തൃശ്ശൂര്‍ - ചാലക്കുടി എന്നീ റൂട്ടുകളിലേക്ക് പകല്‍ സമയം 10 മിനിറ്റ് ഇടവേളയിലും രാത്രി 20 മിനിറ്റ് ഇടവേളയിലും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും. തൃശ്ശൂര്‍ - പെരിന്തല്‍മണ്ണ, തൃശ്ശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ പകല്‍ സമയം 30 മിനിറ്റ് ഇടവേളയിലും രാത്രി തിരക്കനുസരിച്ചും. തൃശ്ശൂര്‍ - മാള റൂട്ടില്‍ പകല്‍ 20 മിനിറ്റിലും രാത്രി തിരക്കനുസരിച്ചും തൃശ്ശൂര്‍ - എറണാകുളം റൂട്ടില്‍ പകല്‍ 10 മിനിറ്റിലും രാത്രി 15 മിനിറ്റിലും തൃശ്ശൂര്‍ - കോട്ടയം റൂട്ടില്‍ പകല്‍ 15 മിനിറ്റിലും രാത്രി 20 മിനിറ്റിലും സര്‍വ്വീസ് നടത്തും.
മെയ് ആറിന് വൈകീട്ട് ഏഴിന് കുടമാറ്റം കഴിയുമ്പോഴും മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷവും സാധാരണ സര്‍വ്വീസുകള്‍ക്കുപുറമെ മാള, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കോട്ടയം, എറണാകുളം,കോഴിക്കോട്, ഗുരുവായൂര്‍, പൊന്നാനി, നിലമ്പൂര്‍, പാലക്കാട്, വടക്കഞ്ചേരി, ചിറ്റൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് പൂള്‍ ചെയ്ത ബസ്സുകളുടെ അഡീഷണല്‍ ട്രിപ്പുകളും ഉണ്ടാകും.
- Log in to post comments