Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് ജില്ലയുടെ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള വികസന പദ്ധതികള്‍, സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ മത്സരത്തിന് അയക്കാം.

മത്സരത്തിൽ  പങ്കെടുക്കുന്നവർക്കുള്ള നിർദേശങ്ങൾ

1.ഒരു മിനിറ്റില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി അവരവരുടെ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം.
2.dioprdtvm എന്ന ഇന്‍സ്റ്റാഗ്രാം  പേജ് മെൻഷൻ ചെയ്യണം
3.#Ente keralam #iprd എന്നീ ഹാഷ്ടാഗുകളോട് ഉപയോഗിക്കണം
4.ഒരാള്‍ക്ക് ഒന്നിലധികം റീലുകള്‍ പോസ്റ്റ് ചെയ്യാം.

മെയ് 15, വ്യാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് മുമ്പ് നല്‍കുന്ന റീലുകളാണ് മത്സരത്തിന് പരിഗണിക്കുക. തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

date