Skip to main content

സൈക്കോ സോഷ്യല്‍ ഗ്രാന്റ് : അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി അവകാശ നിയമം പ്രകാരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇല്‍ സ്ഥാപനങ്ങളില്‍ നിന്നും 2025-26 വര്‍ഷത്തെ സൈക്കോ സോഷ്യല്‍ ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷ ക്ഷണിച്ചു.

സാമൂഹ്യനീതി ഡയറക്ടറുടെ 16.04.2025 ലെ സര്‍ക്കുലര്‍ നം SJD/1329/2025-D4 ല്‍ സൂചിപ്പിച്ചിരിക്കുന്ന മുഴുവന്‍ രേഖകൾ ഉൾപ്പെടെയുള്ള  അപേക്ഷകള്‍ മെയ് 30നകം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ: 0471-2343241.

date