Skip to main content

സംസ്ഥാന മന്ത്രിസഭാ നാലാം വാര്‍ഷികം എന്റെ കേരളം പ്രദര്‍ശന വിപണന മേള; മാധ്യമ പുരസ്‌ക്കാരം നല്‍കുന്നു

സംസ്ഥാന മന്ത്രിസഭാ നാലാം വാര്‍ഷികാഘോഷത്തിന്റെ മെയ് 11 മുതല്‍ 17 വരെ ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി മാധ്യമ പുരസ്‌കാരം നല്‍കുന്നു. മികച്ച പത്ര റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ടര്‍, മികച്ച ക്യാമറമാന്‍ എന്നീ നാല് വിഭാഗങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും സമ്മാനിക്കും. എന്‍ട്രികള്‍ മെയ് 24 വൈകിട്ട് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം.
 
 

date