Post Category
ഓഫീസ് അറ്റൻഡന്റ്: ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, റ്റി.സി. 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.
പി.എൻ.എക്സ് 1939/2025
date
- Log in to post comments