Skip to main content

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

പട്ടികജാതി വിഭാഗത്തിലുള്ളവർക്കായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ മണ്ണന്തല അംബേദ്ക്കർ ഭവനിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി (ഐ.സി.എസ്.ഇ.ടി.എസ്) മുഖേന നടപ്പിലാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്കും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ കീഴിൽ നടക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. മെഡിക്കൽ/ എൻജിനിയറിങ് പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദ/ ബിരുദാനന്തരമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദ/ ബിരുദാനന്തരമുള്ളവർക്കും മുൻഗണന ലഭിക്കും. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടികാഴ്ചയിൽ പങ്കെടുക്കുമ്പോൾ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി 01.04.2025 ൽ 20-36 വയസ്. ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ (വേടൻനായാടിഅരുന്ധതിയാർചക്കിലിയൻകള്ളാടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവയ്ക്കും. ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതി മുഖേനയോ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി മുഖേനയോ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. മെയ് 25ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-25332728547630004984737362798479676326238732527, www.icsets.org/ icsets@gmail.com

പി.എൻ.എക്സ് 1940/2025

date