Skip to main content

ലഹരിക്കെതിരെ സമ്മര്‍ ക്യാമ്പ്

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ  പ്രാപ്തരാക്കുക  എന്ന  സന്ദേശം മുന്‍നിര്‍ത്തി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ദ്വദിന  സമ്മര്‍ ക്യാമ്പ് അവസാനിച്ചു. 'ശബളം 2025' എന്ന പേരില്‍ നടന്ന  ക്യാമ്പ് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തെക്കുറിച്ച് കൊട്ടിയം സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ നളന്‍ സൈബര്‍ സുരക്ഷയെ കുറിച്ച് എസ് ഐ ശ്യാംകുമാര്‍, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കേഡറ്റുകള്‍ സ്‌കൂള്‍ പരിസരത്ത് ലഹരി വിരുദ്ധ റാലിയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു.

പ്രഥമധ്യാപിക വൈ. ജൂഢിത്ത് , സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സാബു ജോയ്, പോലീസ് ഓഫീസര്‍മാരായ വൈ.സാബു, രമ്യ, എയ്ഞ്ചല്‍ മേരി, അനില അധ്യാപകരായ ജിസ്മി ഫ്രാങ്ക്‌ലിന്‍, വിനീത, മഞ്ജു, സവിത എന്നിവര്‍ പങ്കെടുത്തു.
 

date