Skip to main content

ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കും

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കേരള നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ ഓൺലൈനായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കും. സ്കൂൾതലത്തിൽ ‘മ്യൂസിയങ്ങളുടെ പ്രസക്തി എന്ന വിഷയത്തിലും (8 ക്ലാസ് മുതൽ 12 ക്ലാസ് വരെ) കോളജ് തലത്തിൽ (ബിരുദ/ ബിരുദാനന്തര വിദ്യാർഥികൾക്ക്) ‘മ്യൂസിയങ്ങൾ എങ്ങനെയായിരിക്കണം – സന്ദർശകരുടെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിലുമാണ് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നത്. എ4 പേപ്പറിൽ ടൈപ്പ് ചെയ്ത 1,500 വാക്കിൽ കവിയാത്ത ഉപന്യാസം സ്കൂൾ/ കോളജ്, ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ മാരുടെ ആമുഖ കത്തോടുകൂടി museum@niyamasabha.nic.in എന്ന വിലാസത്തിൽ മേയ് 15ന് മുമ്പ് മത്സരാർഥികൾ ലഭ്യമാക്കണം. ഉപന്യാസ രചനാ മത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് (ഇരു വിഭാഗത്തിലുള്ള) യഥാക്രമം 5,000, 3,000, 2,000 ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. നിബന്ധനകൾ ഉൾപ്പെടെ വിശദമായ വിവരങ്ങൾക്ക് www.niyamasabha.org സന്ദർശിക്കുക.

പി.എൻ.എക്സ് 1948/2025

date