ദ്വിവത്സര എം.ബി.എ കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ റവന്യു വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ദ്വിവത്സര എംബിഎ കോഴ്സിന് അപേക്ഷിക്കാം. എ.ഐ.സി.ടിയുടെ അംഗീകാരവും കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനും ഉള്ള കോഴ്സാണ്. സിലബസ് പ്രകാരമുള്ള പഠനങ്ങൾ കൂടാതെ വയർലെസ് കമ്മ്യൂണിക്കേഷൻ ലൈസൻസ്, ഫസ്റ്റ് എയ്ഡ് ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്, ജി.ഐ.എസ് കോഴ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ ആഡ് ഓൺ കോഴ്സുകളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല പഠന യാത്രകളും ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയതല പഠനയാത്രകളും കോഴ്സിന്റെ ഭാഗമാണ്. പഠനത്തോടൊപ്പം ദുരന്തനിവാരണ കൺട്രോൾ റൂമുകളിലും മറ്റും പ്രവർത്തിക്കുന്നതിനുള്ള അവസരങ്ങൾ കൂടി വിദ്യാർഥികൾക്ക് ലഭിക്കും. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അർഹരായവർക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാം. കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25. 30 സീറ്റുകൾ മാത്രമാണുള്ളത്. പ്രോസ്പെക്ടസിനും കൂടുതൽവിവരങ്ങൾക്കും www.ildm.kerala.gov.in, ildm.revenue@gmail.com, 8547610005.
പി.എൻ.എക്സ് 1949/2025
- Log in to post comments