ജില്ലയിലെ വയോജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരം: എച്ച്.സലാം എം.എൽ.എ
വയോജനങ്ങൾ ഉൾപ്പടെ പ്രയാസം അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ചേർത്ത് പിടിക്കുന്ന സർക്കാരിന്റെ നയപരമായ സമീപനങ്ങൾക്ക് അനുസൃതമായാണ് ജില്ലയിലെ സാമൂഹ്യനീതി വകുപ്പിന്റെ പ്രവർത്തനമെന്ന് എച്ച്. സലാം എം.എൽ.എ അഭിപ്രായപ്പെട്ടു. വയോജനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന മന്ദഹാസം, വയോരക്ഷ തുടങ്ങിയ പദ്ധതികൾക്ക് അനുവദിച്ച തുക അർഹരായ ഗുണഭോക്താക്കൾക്ക് പൂർണ്ണമായും നൽകിയത് മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു. .സർക്കാരിന്റെ എന്റെ കേരളം പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കായി സംഘടിപ്പിച്ച സ്മൈൽ ദന്തൽ ക്ലിനിക്ക്,വയോമിത്രം ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ നിയമസേവന അതോറിറ്റി സബ് ജഡ്ജ് പ്രമോദ് മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സാമൂഹിനിതി ഓഫീസര്‍ അബീന്‍ എ.ഒ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ,കെ എസ് എസ് എം കോഡിനേറ്റർ ഷിനോജ് എബ്രഹാം ഗവ ദന്തല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ അമല എന്നിവർ യോഗത്തിൽ സംസാരിച്ചു. കെ.എസ്.എം.എം ന്റേയും ഗവ.ദന്തൽ കോളജിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments