Post Category
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന സെമിനാറുകള്‍ സംഘടിപ്പിച്ചു. പാല്‍ ഉല്‍പാദന മികവിന് ആധുനിക സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ രാവിലെ നടന്ന മൃഗസംരക്ഷണ വകുപ്പിന്റെ സെമിനാര്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.ജി രാജേഷ് ഉദ്ഘാടനം ചെയ്തു. തിരുവിഴാംകുന്ന് എല്‍.ആര്‍.എസ് അസോസിയേറ്റ് പ്രൊഫസര്‍ ആന്റ് ഹെഡായ ഡോ. എ. പ്രസാദ് ക്ലാസ്സ് നയിച്ചു. സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് നടന്ന സെമിനാര്‍ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ ക്ലാസ്സ് നയിച്ചു.
date
- Log in to post comments