Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

     കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 2017 സെപ്തംബര്‍ 30 ന് തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകളില്‍ പിഴപ്പലിശ, പലിശ, നോട്ടീസ് ചാര്‍ജ്ജ് എന്നീ ഇനങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട് വായ്പ അവസാനിപ്പിക്കുന്നതിലേക്കായി 'ലൈറ്റ്' എന്ന പേരില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു.  2000 മാര്‍ച്ച് 31 ന്  മുമ്പ് നല്‍കിയ വായ്പകളില്‍ ബാക്കി നില്‍പ്പുളള പിഴപ്പലിശയില്‍ 100 ശതമാനം ഇളവ് മറ്റു ചാര്‍ജ്ജുകളില്‍ 100 ശതമാനം ഇളവ്, പലിശ ഇനത്തില്‍ ബാക്കി നില്‍പ്പുളള തുകയില്‍ 50 മുതല്‍ 75 ശതമാനം വരെ ഇളവ് ലഭിക്കും.  2000 ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കിയ വായ്പകളില്‍ 2017 സെപ്തംബര്‍ 30 ന് തിരിച്ചടവ് കാലാവധി കഴിഞ്ഞ അക്കൗണ്ടുകളില്‍ ബാക്കി നില്‍പ്പുളള പിഴപലിശ 100 ശതമാനം ഇളവ്, മറ്റിനം ചാര്‍ജ്ജുകള്‍ 100 ശതമാനം ഇളവ്, ബാക്കി നില്‍പ്പുളള പലിശയ്ക്ക് 20 ശതമാനം ഇളവ് ലഭിക്കും.     ഈ പദ്ധതിയുടെ കാലാവധി 2018  ജനുവരി 31 വരെ മാത്രം.  ഫോണ്‍ :  0495 2701800, 0495 2705800.
 

date