ഫോറന്‍സിക്: കേസുകൾക്ക് തുമ്പുണ്ടാക്കുന്ന വിധം അറിയാൻ കോട്ടക്കുന്നിലേക്ക് പോരൂ
ഒരു മുടിയോ നഖമോ കൊണ്ട് എങ്ങനെയാണ് നിര്‍ണായകമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നത്?, കിട്ടിയ മുടിയിഴകളില്‍ ഏതെല്ലാം ഫോറന്‍സിക് പരിശോധനയിലൂടെ കേസിന് പരിഗണിക്കാനാവും ?, തീപിടുത്തം നടന്നാല്‍ സംഭവ സ്ഥലത്ത് ഏത് ഇന്ധനമാണ് കത്തിക്കാന്‍ ഉപയോഗിച്ചത്, ഷോട്ട് സൈര്‍ക്യൂട്ടാണോ നടന്നിട്ടുള്ളത്. ക്രൈം സ്പോട്ടിലെ രക്തക്കറകള്‍ പരിശോധിക്കുന്നത്, വെള്ളം ഒഴിച്ച് കഴുകിയാലും അവിടെ നിന്നും എങ്ങനെ രക്തസാമ്പിള്‍ ലഭിക്കും ഇത്തരത്തില്‍ കേരള പൊലീസിന് കേസ് തെളിയിക്കാനും സംഭവങ്ങളിലെ ശാസ്ത്രീയ തെളിവെടുപ്പ് നടത്തുന്നതിനും സഹായിക്കുന്ന ഫോറന്‍സിക് വകുപ്പിന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഉപകരണങ്ങളും എല്ലാം സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയിലെ പോലീസ് സേനയുടെ സ്റ്റാള്‍. ക്രൈം നടന്ന സ്ഥലത്തുനിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതും ലാബില്‍ പരിശോധിക്കുന്നതും അതിനു ഉപയോഗിക്കുന്ന വിവിധ രീതികളും വിശദമായി കണ്ടു മനസ്സിലാക്കാനും സംശയ നിവാരണത്തിനും ഫോറന്‍സിക് വകുപ്പിന്റെ സ്റ്റാളില്‍ അവസരമുണ്ട്.
- Log in to post comments