Post Category
മൂക്കുകൊണ്ട് 'ക്ഷ' വരപ്പിച്ച് ലിറ്റില്‍ കൈറ്റ്സ്
കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ എത്തിയാല്‍ മൂക്ക് കൊണ്ട് കമ്പ്യൂട്ടറില്‍ ക്ഷ വരപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പന്തല്ലൂര്‍ വി.എച്ച്.എസ് സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികള്‍. കമ്പ്യൂട്ടര്‍ സിസ്റ്റത്തിന് മുന്നില്‍ നിന്നുകൊണ്ട് മുഖ ചലനത്തിലൂടെയാണ് നോസ് ഡ്രോയിങ് നടത്തുന്നത്. സിസ്റ്റത്തിന് മുന്നില്‍ നിന്നുകൊണ്ട് വിവിധ എക്സ്പ്രഷന്‍ ഈമോജികള്‍ ശരിയാക്കുക, ലൈവ് ഡിജിറ്റല്‍ പെയിന്റിങ് മത്സരം, കുഞ്ഞന്‍ റോബോട്ട് തുടങ്ങി ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ കളികളിലൂടെയും മത്സരങ്ങളിലൂടെയും സന്ദര്‍ശകര്‍ക്ക് മുന്നില്‍ രസകരമായി അവതരിപ്പിക്കുകയാണ് പൊതുവിദ്യഭ്യാസ വകുപ്പിന്റെ സ്റ്റാളിലെ കുട്ടി കൂട്ടുകാര്‍.
date
- Log in to post comments