Skip to main content

സ്‌കൂള്‍ വിപണിയിലെ പ്രത്യേക ശേഖരവുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റാള്‍

അവധിക്കാലം കഴിയാറായതോടെ സ്‌കൂള്‍ വിപണി സജീവമായതിനാല്‍ കണ്‍സ്യൂമര്‍ഫെഡും  സ്‌കൂള്‍ ഐറ്റംസുകളുടെ പ്രത്യേക സ്റ്റോക്ക് ഒരുക്കി രംഗത്ത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റാള്‍ ഉള്ളത്.  നോട്ടുപുസ്തകങ്ങള്‍, കവറിങ് പേപ്പറുകള്‍, വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ക്കായി ഇവിടെ പ്രത്യേക സ്റ്റോക്കാണ് ഉള്ളത്. പത്ത് ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവിലാണ് ഉത്സവ ചന്തകളിലൂടെ കണ്‍സ്യൂമര്‍ ഫെഡ് ഉത്പന്നങ്ങള്‍ വിപണയിലെത്തിക്കുന്നത്. മൊത്തം 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലാണ് ഈ വില്‍പന. മേള കാണാന്‍ വരുന്ന മിക്ക കുടുംബവും കുട്ടികള്‍ക്കായി അടുത്ത അധ്യയന കാലത്തേക്കുള്ള നോട്ടു പുസ്തകങ്ങളും ബാഗുകളും കുടകളും വാങ്ങിയാണ് മടങ്ങുന്നത്.

date