സഹപാഠികള്‍ക്ക് കൈത്താങ്ങുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍
ജിഎച്ച്എസ്എസ് കോട്ടപ്പുറം സ്‌കൂളിലെ 100 ഓളം എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്നത് ഒരു സ്വപ്നം പൂവണിയിക്കാനാണ്. 'എക്കോനെസ്റ്റ്' എന്ന പ്രോജക്ടിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് വീടില്ലാത്ത കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച നല്‍കുക എന്ന സ്വപ്നത്തിലേക്കെത്തുകയാണ് ഇവരുടെ ലക്ഷ്യം. മുള കൊണ്ടുണ്ടാക്കിയ വാട്ടര്‍ ബോട്ടില്‍, ബ്രഷ്, പെന്‍, ടങ് ക്ലീനര്‍, ഇയര്‍ ബഡ്സ് എന്നീ ഉല്‍പ്പന്നങ്ങളാണ് സ്റ്റാളില്‍ വില്‍പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ഇവ വിറ്റ് കിട്ടുന്ന തുക വീട് നിര്‍മാണത്തിലേക്ക് മാറ്റിവെക്കും. ഇത് കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ദിവസങ്ങളില്‍ പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ എന്‍എസ്എസ് യൂണിറ്റ് നടത്തുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. വിനയകുമാര്‍, പ്രോഗ്രാം ഓഫീസര്‍ രാജു നാരായണന്‍, ഷമീഹ, എക്കോനെസ്റ്റ് കണ്‍വീനേഴ്സ് നദീന്‍, അരുണ്‍, സിനാന്‍, ആദിത്യ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- Log in to post comments