Skip to main content

സൂപ്പര്‍ ഹിറ്റ് സിനിമകളുമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു

സിനിമാസ്വാദകര്‍ക്കായി ജനപ്രിയ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള. കോട്ടക്കുന്ന് മൈതാനത്ത് നടത്തുന്ന മേളയിലാണ് ചലച്ചിത്ര പ്രദര്‍ശനത്തിനായി തീയറ്റര്‍ ഒരുക്കയിട്ടുള്ളത്. നിരവധി പേരാണ് ദിവസവും സിനിമ കാണാനായി ഇവിടെ എത്തുന്നത്. ശീതീകരിച്ച തിയറ്ററില്‍ ഒരേ സമയം നൂറ് പേര്‍ക്ക് വരെ സിനിമ ആസ്വദിക്കാം. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. ചെമ്മീന്‍, നിര്‍മാല്യം തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ക്ക് പുറമെ ജനപ്രിയ ചിത്രങ്ങളായ സെല്ലുലോയ്ഡ്, ഗോഡ്ഫാദര്‍, കിരീടം, പറക്കും തളിക തുടങ്ങിയ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശനത്തിനുണ്ട്.

date