Post Category
ലേലം
ജലസേചന വകുപ്പിന്റെ പഴയന്നൂർ ഹെഡ്‌വർക്ക് സെക്ഷൻ ഓഫീസിൽ ലഭ്യമായ KL8AS4619 നമ്പറുള്ള ജീപ്പ് പരസ്യ ലേലം വഴി വിൽക്കുന്നതിനും, അതേ വാഹനം ഡ്രൈവർ ഇല്ലാതെ അഞ്ച് വർഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയിൽ തിരികെ ലഭ്യമാക്കുന്നതിനും അപേക്ഷ ക്ഷണിച്ചു.
ക്വട്ടേഷനുകൾ മെയ് 15 രാവിലെ 11 മണി വരെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചീരക്കുഴി ഇറിഗേഷൻ പ്രൊജക്ട് സബ് ഡിവിഷൻ, പഴയന്നൂർ, 680587 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. അതേ ദിവസം 12 മണിക്ക് ലേലം നടക്കുന്നതാണെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9995378158 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments