Skip to main content

പരുത്തിപ്പള്ളി എല്‍.പി സ്‌കൂളില്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വര്‍ണക്കൂടാരം ജി.സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശിശു വികസനത്തിനും അവരുടെ അഭിരുചികള്‍ തിരിച്ചറിയാനും  രൂപം കൊടുത്ത പദ്ധതിയാണ് വര്‍ണക്കൂടാരം എന്ന് എംഎല്‍എ പറഞ്ഞു. കുഞ്ഞു കുട്ടികള്‍ സന്തോഷത്തോടെ സ്‌കൂളുകളിലേക്ക് എത്തണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം, അത് വര്‍ണക്കൂടാരത്തിലൂടെ സാധിക്കുന്നുവെന്നും  അദ്ദേഹം വ്യക്തമാക്കി.

പ്രീ- പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് വര്‍ണക്കൂടാരം. 10 ലക്ഷം രൂപ ചെലവഴിച്ചാണ് പരുത്തിപ്പള്ളി ഗവ.എല്‍.പി സ്‌കൂളിലെ വര്‍ണക്കൂടാരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജി. മണികണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം മിനി. എ,  ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശോഭന.ജെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date