Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയിൽ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആയ, കുക്ക് എന്നീ തസ്തികകളിലേക്കായി താത്കാലിക നിയമനം നടത്തുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ.

കുക്ക് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസായിരിക്കണം. ഗവ. അംഗീകൃത ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് / കെ.ജി.ടി.ജി ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ യോഗ്യതയും, പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ആയ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  മെയ് 21ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

date