Skip to main content

സൗജന്യ പഠനോപകരണകിറ്റ് വിതരണം: തീയതി ദീര്‍ഘിപ്പിച്ചു

2025-26 അധ്യയന വര്‍ഷത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 13 വരെ ദീര്‍ഘിപ്പിച്ചു . സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് കിറ്റ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2475773

date