കിക്ക് ഡ്രഗ്സ് സന്ദേശയാത്ര ജില്ലയില്‍ 14ന് എത്തും
ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ മെയ് 14ന് ജില്ലയിലെത്തും. ഇതിന്റെ ഭാഗമായുള്ള ആലോചനായോഗം സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒ.വി.യുടെ അധ്യക്ഷതയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു.
മെയ് അഞ്ചിന് കാസര്‍ഗോഡ് നിന്നാണ് ലഹരിവിരുദ്ധ സന്ദേശയാത്ര ആരംഭിച്ചത്. പുതുതലമുറയെ ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിന് കായിക മേഖലയ്ക്കുള്ള പ്രാധാന്യം മനസിലാക്കിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 20 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലൂടെയും കടന്നുപോകുന്നുണ്ട്.
തിരുവനന്തപുരത്ത് കിക്ക് ഡ്രഗ്സ് സന്ദേശയാത്ര എത്തുന്നതിന്റെ ഭാഗമായി മിനി മാരത്തോണും വാക്കത്തോണും സംഘടിപ്പിക്കുന്നു. 14ന് രാവിലെ ആറ് മണിക്ക് പാറശാലയില്‍ നിന്നാരംഭിച്ച് നെയ്യാറ്റിന്‍കര ഗ്രാമം വരെ സംഘടിപ്പിക്കുന്ന മിനി മാരത്തോണ്‍ സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വാക്കത്തോണും സംഘടിപ്പിക്കും. വൈകിട്ട് 4 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം ആരംഭിക്കും.
- Log in to post comments