Post Category
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി വെള്ളിയാഴ്ച
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി നാടിന്റെ മുന്നേറ്റവും വികസനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടി മെയ് ഒമ്പത് വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും.
ഭാവിയിലെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രാവര്‍ത്തികമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം വ്യക്തികളുമായി മുഖ്യമന്ത്രി സംസാരിക്കും.
date
- Log in to post comments