Skip to main content

എന്റെ കേരളം: അഴകായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നൃത്തം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ കലാ വേദിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സുകളുടെ നൃത്തം അരങ്ങേറി. ജില്ലാ ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം പ്രിയാ സുകേഷിന്റെ സിനിമാറ്റിക് ഡാന്‍സും സിനി നവാസിന്റെ ബെല്ലി ഡാന്‍സും സെമി ക്ലാസിക്കല്‍ നൃത്തവും കാണികളുടെ മനം കവര്‍ന്നു. കണ്ണൂര്‍ ഹെല്‍ത്ത് ലൈനിന്റെ നേതൃത്വത്തിലാണ് ഇരുവരും വേദിയിലെത്തിയത്. കണ്ണൂര്‍ അരയമ്പത്ത് സ്വദേശിയായ പ്രിയ സുകേഷും തയ്യല്‍ സിറ്റി സ്വദേശിയായ സിനി നവാസും കേരള ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്

date