എന്റെ കേരളം മേളയില്‍ എക്‌സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ
കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ചകളുമായി കണ്ണൂര്‍ പോലീസ് മൈതാനത്ത് സപ്ലൈകോ എക്‌സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടുബന്ധിച്ച് മെയ് എട്ട് മുതല്‍ 14 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വകുപ്പിന്റെ ആധുനിക ഔട്ട്‌ലെറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
ബ്രാന്‍ഡഡ് നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ട്. വിദ്യാര്‍ഥികള്‍ക്കായി ബാഗുകള്‍, നോട്ട് ബുക്കുകള്‍ തുടങ്ങിയവയും വിലക്കുറവില്‍ നല്‍കുന്നുണ്ട്. മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെ എക്‌സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. സ്ഥാപനത്തിന്റെ വളര്‍ച്ചയും സേവനങ്ങളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും സ്റ്റാളില്‍ ഉണ്ടാകും.
- Log in to post comments