Skip to main content

ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം ഭക്ഷണം, ട്യൂഷന്‍, നോട്ട്ബുക്ക്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 20 മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 8547630125, തച്ചമ്പാറ 9447837103, പൊറ്റശ്ശേരി : 9447944858, അഗളി : 9846815786.

 

date