Post Category
വാര്‍ഡന്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികളുടെ) മേല്‍നോട്ട ചുമതലകള്‍ക്ക് ദിവസ വേതാനടിസ്ഥാനത്തില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. തമിഴ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിട്ടുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ , യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.
ഫോണ്‍: 9495761671
date
- Log in to post comments