അറിയിപ്പുകള്‍
ഓഫീസ് സ്റ്റാഫ് നിയമനം
ജില്ലാപഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്സ് വെല്‍ഫെയര്‍ ഓഫീസില്‍ ഓഫീസ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബികോം, ടാലി, ഡാറ്റാ എന്‍ട്രി, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്. പ്രായപരിധി: 35 വയസ്സ്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റര്‍വ്യൂ മെയ് 19ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഓഫീസില്‍ നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 9496422344.
വ്യവസായ ഭൂമിക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വെസ്റ്റ്ഹില്‍ ഡെവലപ്മെന്റ് പ്ലോട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 38.98 സെന്റ് ഭൂമി ഹയര്‍ പര്‍ച്ചേസ്/ഔട്ട്‌റേറ്റ് പര്‍ച്ചേസ് വ്യവസ്ഥയില്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. തിരിച്ചറിയല്‍ രേഖകള്‍, പാര്‍ട്ട്ണര്‍ഷിപ്പ്/കമ്പനിയാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ സഹിതം https://ilm.kerala.gov.in/login പോര്‍ട്ടല്‍ മുഖേന മെയ് 25നകം അപേക്ഷിക്കണം. അപേക്ഷ ഫീസായി 10,000 രൂപ 0851-00-102-88 എന്ന ട്രഷറി ഹെഡ് ഓഫ് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഫോണ്‍: 0495 2765770/2766563.
- Log in to post comments