രുചിയുടെ വൈവിധ്യവുമായി എന്റെ കേരളം മേളയിലുണ്ട് ആ സംരംഭക
സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ സംരംഭത്തില്‍ തിളങ്ങിയ എലപ്പുള്ളി സ്വദേശിനി ഉജാല മധുസൂദനന്‍ വിപണിയിലെ താരമായ തന്റെ മാമ്പഴ മാങ്ങ അച്ചാറുമായി എന്റെ കേരളം മേളയിലും സജീവമാണ്. സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്താണ് എന്റെ കേരളം മേള നടക്കുന്നത്. സര്‍ക്കാരിന്റെ കേരള അഗ്രോ ബ്രാന്റില്‍ ഉള്‍പ്പെട്ട ഈ മധുവൂറും മാമ്പഴ അച്ചാറിന് മേളയിലും ആവശ്യക്കാരേറെയാണ്.
എന്റെ കേരളം, കേരളീയം തുടങ്ങീ സര്‍ക്കാരിന്റെ ഒട്ടുമിക്ക പരിപാടികളിലും ഉജാലയുടെ ഈ മാമ്പഴ അച്ചാര്‍ താരമാണ് . വിപണിയില്‍ ആദ്യമായി മാമ്പഴ അച്ചാര്‍ എത്തിച്ച സംരംഭക കൂടിയാണ് ഉജാല .
ഉജാലയും ഭര്‍ത്താവ് മധുസൂദനനും ചേര്‍ന്നാണ് രുചിക്കൂട്ട് എന്ന പേരില്‍ സംരംഭം ആരംഭിച്ചത്.എലപ്പുള്ളി കൃഷി ഭവന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെയാണ് സംരംഭം വിജയത്തോടെ മുന്നോട്ട് പോകുന്നത്.കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മൂന്നുമാസത്തെ പഴം പച്ചക്കറി പരിശീലനവുംഉജാല നേടിയിട്ടുണ്ട്.
250 ഗ്രാം മാമ്പഴ അച്ചാറിന് 135 രൂപയാണ് വില. മാമ്പഴ അച്ചാറിന് പുറമേ
ഉണക്ക ചെമീന്‍ അച്ചാര്‍, ശരീരത്തിന് ഉന്മേഷം നല്‍കുന്ന ചെമ്പരത്തി ടീ ബാഗ്, മനോഹരമായ ടെറേറിയം ആന്റി ക്രാഫ്റ്റ്‌സ് എന്നിവയും വിപണനത്തിനായി സ്റ്റാളിലുണ്ട്.
- Log in to post comments