Skip to main content
ക്രീയേറ്റീവ് കോർണറിൽ ഭിന്നശേഷിക്കാരിയായ മേപ്പയൂർ ഹയർ സെക്കന്ററിസ്കൂൾ വിദ്യാർഥിനി ദേവിക ഒരുക്കിയ പേപ്പർ ക്രാഫ്റ്റ്

കടലാസില്‍ വിസ്മയക്കാഴ്ചകളൊരുക്കി ക്രിയേറ്റിവിറ്റി കോര്‍ണര്‍

 
'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയില്‍ ക്രിയേറ്റീവിറ്റി കോര്‍ണറില്‍ വ്യത്യസ്ത നിറത്തിലുള്ള കടലാസുകള്‍ കൊണ്ട് അതിശയിപ്പിക്കുന്ന ക്രാഫ്റ്റ്‌വര്‍ക്കുകളുമായി പ്ലസ് ടു വിദ്യാര്‍ഥിനി ദേവിക ബിജീഷ്. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ദേവിക ക്രാഫ്റ്റ്‌വര്‍ക്ക് മേഖലയിലെത്തുന്നത്. അധ്യാപകരുടെയും മാതാപിതാകളുടെയും പിന്തുണയാണ് നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ദേവികക്ക് വഴിയൊരുക്കിയത്.  

സര്‍ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ക്രിയേറ്റിവിറ്റി കോര്‍ണറില്‍ ഓരോ ദിവസവും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച് കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.

date