Skip to main content

അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്സിവിൽ എൻജിനീയറിങ് എന്നീ  വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിൽ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷകർ  മെയ് 12 ന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം.

പി.എൻ.എക്സ് 1968/2025

date