Skip to main content

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് നടത്തണം

മുന്‍ഗണനാ വിഭാഗം, അന്ത്യോദയ അന്നയോജന വിഭാഗം  റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കാലാവധി  ജൂണ്‍ 30 ന് അവസാനിക്കും. വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാത്തവരുടെ ലിസ്റ്റ് അടിയന്തിരമായി മെയ് 30 നകം സര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. ആയതിനാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ മുഖേന മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാത്തവര്‍  ഒഴികെ മസ്റ്ററിംഗ് ഇനിയും ചെയ്തിട്ടില്ലാത്ത എല്ലാ മുന്‍ഗണനാ, എ.എ.വൈ. ഉപഭോക്താക്കളും അവരുടെ റേഷന്‍ വിഹിതം മുടങ്ങാതിരിക്കാന്‍ മെയ് 15 ന് മുമ്പായി സമീപത്തുളള റേഷന്‍ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസിലോ എത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണെന്ന് കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ  അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ മുഖേന മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാത്തവര്‍  ഈ  വിവരം ഓഫീസിലോ, റേഷന്‍ കടകളിലോ അറിയിക്കണം.

(പി ആർ/എഎൽപി/1291)

date