എന്റെ കേരളം ഫിലിം ഫെസ്റ്റിവലിൽ ഇന്ന് (10) 1921 ഉം സെല്ലുലോയ്ഡും
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദര്ശന വിപണനമേളയില ലെ മിനി തീയേറ്ററിൽ മെയ് 10 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെല്ലുലോയ്ഡ് പ്രദർശിപ്പിക്കും. പൃഥിരാജിന്
മികച്ച നടനുള്ള പുരസ്കാരം ഉൾപ്പെടെ 2012 ലെ ഏഴ് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ച ചിത്രമാണ് സെല്ലുലോയ്ഡ്.
ഉച്ചക്ക് 12.30ന് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈകിട്ട് മൂന്ന് മണിക്ക് 1921, ആറ് മണിക്ക് അനുഭവങ്ങൾ പാളിച്ചകൾ എന്നിവയും പ്രദർശിപ്പിക്കും. ടി. ദാമോദരൻ കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച 1921 മലബാർ കലാപവുമായി ബന്ധപെട്ട ചരിത്ര കഥയുടെ സിനിമാവിഷ്ക്കാരമാണ്.
മെയ് 11 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നഖക്ഷതങ്ങൾ, ഉച്ചക്ക് 12.30ന് ഗോഡ് ഫാദർ, വൈകിട്ട് മൂന്ന് മണിക്ക് ചെമ്മീൻ,
വൈകിട്ട് ആറ് മണിക്ക് കുട്ടിസ്രാങ്ക് എന്നിങ്ങനെയാണ് സിനിമാപ്രദർശനം. മെയ് 12 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പെരുന്തച്ചൻ, ഉച്ചക്ക് 12.30ന് എലിപ്പത്തായം, വൈകിട്ട് മൂന്ന് മണിക്ക് ഒഴിമുറി, വൈകിട്ട് ആറു മണിക്ക് കബനീ നദി ചുവന്നപ്പോൾ തുടങ്ങിയ ചിത്രങ്ങളും സിനിമാസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്.
പ്രദർശന മേളയുടെ ഭാഗമായി 21.5 അടി നീളവും 11.5 അടി ഉയരവുമുള്ള എൽഇഡി സ്ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിർമ്മിച്ച താൽക്കാലിക മിനി തിയറ്ററിൽ ഒരേ സമയം 70ലധികം ആളുകൾക്ക് സിനിമ ആസ്വദിക്കാം. സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനാണ്(കെഎസ്എഫ്ഡിസി)സിനിമാപ്രദർശനം ഒരുക്കിയിട്ടുള്ളത്.
മേള അവസാനിക്കുന്ന മെയ് 12 വരെ പ്രേക്ഷകർക്ക് തങ്ങളുടെ ഇഷ്ട സിനിമകൾ ഇവിടെയെത്തി ആസ്വദിക്കാം.
- Log in to post comments