Skip to main content

കുപ്പിക്കുള്ളിൽ കുഞ്ഞൻ ഭീകരർ: എന്റെ കേരളത്തിൽ കൗതുകമുണർത്തി ഫോർമാലിനിൽ സൂക്ഷിച്ച കീടങ്ങൾ

രാപകൽ വ്യത്യാസമില്ലാതെ പറന്നും നിരങ്ങിയുംവന്ന് പതുങ്ങിയിരുന്ന് നമ്മുടെ കൃഷിയും ചെടിയും വിളകളുമൊല്ലാം നശിപ്പിക്കുന്ന കുഞ്ഞൻ കീടങ്ങളെ നേരിട്ട് കാണാൻ കാണാൻ ആഗ്രഹമുണ്ടോ? എങ്കിൽ ആലപ്പുഴ ബീച്ചിലെ എൻ്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വന്നാൽമതി. സംസ്ഥാന കീട നിരീക്ഷണ കേന്ദ്രത്തിൻ്റെ സ്റ്റാളിലാണ് കുപ്പിക്കുള്ളിലാക്കി ഫോർമാലിൻ ലായനിയിൽ ഇവയെ സൂക്ഷിച്ചിരിക്കുന്നത്.

നെൽകൃഷിക്ക് ശല്യമുണ്ടാക്കുന്ന തണ്ടു തുരപ്പൻ, ഓലചുരുട്ടി, ചാഴി, ഗാളിച്ച, ഇലപ്പേൻ, പച്ചക്കറികളെ ആക്രമിച്ചു നശിപ്പിക്കുന്ന വെള്ളീച്ച, മുഞ്ഞ, ചാഴി, മത്തൻ വണ്ട്, തെങ്ങിന് ഭീഷണിയാകുന്ന കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, തെങ്ങോലപ്പുഴു, പൂങ്കുലച്ചാഴി തുടങ്ങിയ ശത്രുകീടങ്ങളെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 
കീടങ്ങളുടെ ആക്രമണ ഫലമായി ഇലകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളും ഇവിടെയെത്തി നേരിട്ട്കണ്ട് മനസ്സിലാക്കാം. കർഷകർക്ക് ഒറ്റനോട്ടത്തിൽ തന്നെ കീടശല്യം തിരിച്ചറിയാനുള്ള മികച്ച അവസരമാണ് മേള ഒരുക്കുന്നത്. മിത്ര കീടങ്ങളുടെ ചിത്രങ്ങളും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സന്ദർശകർക്ക് പറഞ്ഞുകൊടുക്കുന്നു. വിവിധങ്ങളായ 40 ചിത്രശലഭങ്ങളെ
ഇൻസെക്റ്റ് ബോക്സിലാക്കി പ്രിസർവ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

date