ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍; കെട്ടിട നിര്‍മാണം ഉദ്ഘാടനം ചെയ്തു
മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികളുടെ കെട്ടിട നിര്‍മാണവും മയ്യില്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച പഞ്ചകര്‍മ ഒപിയും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തെ ഫലപ്രദമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച കേരളത്തില്‍ ചികിത്സാരീതികള്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ കഴിണമെന്നും ഒരു ചികിത്സാ രീതിയും മറ്റൊന്നിനെ കടന്നാക്രമിക്കേണ്ടതല്ലെന്നും എംഎല്‍എ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും പഞ്ചകര്‍മ ഒ പി നിലവിലില്ല. നാഷണല്‍ ആയുഷ്മിഷന്റെ സഹായത്തോടെ കിടത്തി ചികിത്സിക്കാതെയുള്ള ചികിത്സാ സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തിയത്. ഇതിനായി ഒരു ഡോക്ടറെയും രണ്ട് തെറാപിസ്റ്റുകളെയും നിയമിച്ചിട്ടുണ്ട്. ഒരു സഹായിയുടെ നിയമനവും ഉടന്‍ നടത്തും. ഒരു കോടി രൂപയാണ് ആകെ നിര്‍മാണ ചെലവ്. മയ്യില്‍ ഡിസ്‌പെന്‍സറിയില്‍ രണ്ട് പഞ്ചകര്‍മ മുറികള്‍ ഉള്‍പ്പെടെയാണ് നിര്‍മിക്കുന്നത്.
മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എന്‍.വി ശ്രീജിനി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, മയ്യില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രന്‍, ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്തംഗം കെ.പി രേഷ്മ, മയ്യില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.വി അനിത, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം പ്രസീത, ഡിഎംഒ ഡോ. വി.പി ഷീജ, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി അജിത് കുമാര്‍, മയ്യില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. യു. ജയകൃഷ്ണന്‍, കുറ്റിയാട്ടൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. അമ്പിളി, എം.സി ശ്രീധരന്‍, കെ.സി സുരേഷ്, കെ.പി ശശിധരന്‍, ടി.വി അസൈനാര്‍, കെ.സി രാമചന്ദ്രന്‍, വാര്‍ഡ് വികസന കണ്‍വീനര്‍ എ.പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments