ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ ഭിന്നശേഷിക്കാര്‍ക്ക് വിവിധ സഹായ ഉപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു. സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനാണ് ഒമ്പത് ലക്ഷം രൂപയുടെ സഹായോപകരണങ്ങള്‍ കൈമാറിയത്.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വെല്ലുവിളികള്‍ നേരിടുന്നവരെ
മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള കൂട്ടായ ശ്രമമാണ് നടക്കേണ്ടതെന്നും ആരോഗ്യ മേഖലയില്‍ വന്നിട്ടുള്ള വളര്‍ച്ച പ്രയാസം നേരിടുന്നവര്‍ക്ക് കൂടുതല്‍ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളാണ് നല്‍കിയത്. 32 പേര്‍ക്ക് ശ്രവണ സഹായി, 22 പേര്‍ക്ക് സഹായ ഉപകരണം, തീവ്ര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കൈമാറിയത്.
ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എം വി ജയഡാളി അധ്യക്ഷത വഹിച്ചു. സിആര്‍സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ എംഡി കെ മൊയ്തീന്‍കുട്ടി, ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി എന്നിവര്‍ സംസാരിച്ചു.
- Log in to post comments