Skip to main content

എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ പോകുമ്പോള്‍ കയര്‍ വകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ കാണാം. ഓരോ സ്റ്റാളുകളിലും ഒന്ന് കയറി നോക്കൂ. വമ്പന്‍ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കയര്‍വകുപ്പിന് കീഴിലെ കയര്‍ വികസന വകുപ്പ്, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലാണ് സബ്‌സിഡിയുടെയും ഡിസ്‌കൗണ്ടുകളുടെയും പെരുമഴയുള്ളത്. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ സ്റ്റാളില്‍ നിന്ന് മെത്തയും ചവിട്ടിയുമെല്ലാം വാങ്ങാം. ചവിട്ടികള്‍ 50 ശതമാനം ഡിസ്‌കൗണ്ടിലും മെത്തകള്‍ 40 ശതമാനം സബ്‌സിഡിയിലും ലഭിക്കും.
വാണിജ്യ കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള ചകിരി കൊണ്ട് നിര്‍മ്മിച്ച ചട്ടികളാണ് കയര്‍ ഫെഡ് സ്റ്റാളിലെ പ്രധാന ആകര്‍ഷണം. മേളയില്‍ ഇവക്ക് ഡിമാന്‍ഡേറുകയാണ്. പല വലുപ്പത്തിലും ഡിസൈനുകളിലും ഇവ ലഭ്യമാണ്. ഒപ്പം ചകിരി വളം, ഇനോക്കുലം തുടങ്ങിയവയും വില്‍പ്പനയ്ക്കുണ്ട്. കയര്‍ വികസന വകുപ്പ് സ്റ്റാളില്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കുന്നുമുണ്ട്. പുതിയ സംഘങ്ങള്‍ രൂപീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് നല്‍കുന്നുണ്ട്.

date