Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന 12 മുതല്‍

2024 നവംബറിലെ കെ-ടെറ്റ് പരീക്ഷയുടെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മേയ് 12, 13 തീയതികളില്‍ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.  കാറ്റഗറി ഒന്ന്, നാല് വിഭാഗത്തിന് 12 നും രണ്ട്, മൂന്ന് വിഭാഗത്തിന് 13 നുമാണ് പരിശോധന.
സമയം 10.30 മുതൽ 4.30 വരെയാണ്.
പരീക്ഷാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകുക.

date