Post Category
കിക്ക് ഡ്രഗ്സ് : പുതുക്കിയ തിയതികൾ
ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക വകുപ്പും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചു. മേയ് 14 ന് തിരുവനന്തപുരത്തും 15 ന് കൊല്ലത്തും 16 ന് പത്തനംതിട്ടയിലും 17 ന് ആലപ്പുഴയിലും 19 ന് കോട്ടയത്തും 21 ന് ഇടുക്കിയിലും 22 ന് എറണാകുളത്തും 23 തൃശ്ശൂരിലും ലഹരി വിരുദ്ധ സന്ദേശ യാത്ര എത്തിച്ചേരും. മേയ് 24 ന് മലപ്പുറത്ത് സമാപിക്കും. പുതുതലമുറയെ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിന് കായിക മേഖലയ്ക്കുള്ള പ്രാധാന്യം മനസിലാക്കിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ് 1970/2025
date
- Log in to post comments