Skip to main content

ഉന്നമുണ്ടോ എങ്കിൽ സമ്മാനം ഉറപ്പ്: എൻ്റെ കേരളത്തിൽ മത്സരവുമായി ഭാഗ്യക്കുറി വകുപ്പ്

നല്ല ഉന്നമുണ്ടോ എങ്കിൽ ഡർട്ട്
ത്രേയിങ് മത്സരത്തിൽ പങ്കെടുത്ത്
നിങ്ങൾക്കും സമ്മാനം നേടാം. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്റ്റാളിലാണ് മത്സരം ഒരുക്കിയിട്ടുള്ളത്. ഡർട്ട് ബോർഡിലെ കളങ്ങളിൽ കൃത്യമായി അമ്പ് എറിഞ്ഞ് 30 പോയിന്റ് ലഭിച്ചാൽ മത്സരത്തിന്റെ ആദ്യ പടി കടക്കാനാകും. തുടർന്ന് ലക്കി ബോക്സിൽ നിന്ന് ലോട്ട് എടുത്ത് അതിലെ ചോദ്യത്തിന് ഉത്തരം നൽകിയാൽ മത്സരം വിജയിക്കാം. പ്രായഭേദമന്യേ നിരവധി പേരാണ് സ്റ്റാളിലെത്തി മത്സരത്തിൽ പങ്കെടുക്കുന്നത്.

date