* എൻ്റെ കേരളം പ്രദർശന വിപണനമേള സമാപനം ഇന്ന് (12ന്) ; സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേള ഇന്ന് സമാപിക്കും. മെയ് 6 മുതൽ ഏഴ് ദിവസമായി നടക്കുന്ന മേളയുടെ
സമാപന സമ്മേളനം ഇന്ന് (മെയ് 12ന്) വൈകിട്ട് ആറിന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.
എംപിമാരായ കെ സി വേണുഗോപാൽ, കൊടുക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, രമേശ് ചെന്നിത്തല, തോമസ് കെ തോമസ്, യു പ്രതിഭ, ദലീമ , എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പിഎസ്എം ഹുസൈൻ, നഗരസഭാഗംങ്ങളായ അഡ്വ. റീഗോ രാജു, പ്രഭ ശശികുമാർ, എഡിഎം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ഐ ആൻഡ് പിആർഡി ഡെപ്യൂട്ടി ഡയറക്ടർ കെ പി സരിത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് തുടങ്ങിയവർ പങ്കെടുക്കും. പ്രദർശനമേളയിലെ മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരങ്ങളും മാധ്യമ പുരസ്കാരവും ചടങ്ങിൽ
വിതരണം ചെയ്യും. വൈകിട്ട്
ഏഴ് മണിമുതൽ അതുൽ നറുകര ആൻഡ് ടീം നയിക്കുന്ന മ്യൂസിക് ഷോ - ഫോക്ഗ്രാഫർ ലൈവ് അരങ്ങേറും.
- Log in to post comments