Skip to main content

മിന്നും താരമായി മിന്നു: അറിവും കൗതുകവുമുണർത്തി എൻ്റെ കേരളത്തിൽ പപ്പറ്റ് ഷോ

പേവിഷബാധക്കെതിരെ പ്രതിരോധ സന്ദേശം പകർന്ന്  ആലപ്പുഴ ബീച്ചിലെ എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ പപ്പറ്റ് ഷോ അരങ്ങേറി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി
സംഘടിപ്പിച്ചത്. സുനിൽ പട്ടിമറ്റം അവതരിപ്പിച്ച ഷോയിലൂടെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തെ നർമ്മത്തിലൂടെ ആളുകളിലേക്കെത്തിക്കാനായി. 'മിന്നു' എന്ന പാവയാണ് ഷോയിലെ പ്രധാനി. പേവിഷബാധയേറുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചാണ് മിന്നു പ്രേക്ഷക മനസുകളിൽ സ്ഥാനം നേടിയത്. പേവിഷബാധയേറ്റാൽ എങ്ങനെ നേരിടാമെന്നും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർവരെ ജാഗ്രത പാലിക്കണമെന്നും ഷോയിലൂടെ പ്രേക്ഷകരോട് പറഞ്ഞു. വളർത്തുമൃഗങ്ങളെ ജാഗ്രതയോടെ പരിപാലിക്കേണ്ടതിൻ്റെ ആവശ്യകതയും പരിപാടിയിലൂടെ വ്യക്തമാക്കി.

date