Skip to main content

എൻ്റെ കേരളം: കായലിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് സ്ത്രീ രൂപം നിർമ്മിച്ച് ശുചിത്വ മിഷൻ

ഉപയോഗിച്ച് വലിച്ചെറിഞ്ഞ ബൂസ്റ്റ്, ബ്രൂ, പാൽ, ലെയ്സ് തുടങ്ങിയവയുടെ പ്ലാസ്റ്റിക്ക് കവറുകളുപയോഗിച്ച്  സ്ത്രീ രൂപം നിർമ്മിച്ചിരിക്കുകയാണ് ശുചിത്വ മിഷൻ എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ. ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ വേമ്പനാട് കായൽ മെഗാ ക്ലീനിങ്ങിൽ ശേഖരിച്ച പ്ലാസ്റ്റിക് കൊണ്ടാണ് സ്ത്രീ രൂപം നിർമ്മിച്ചത്. മേളയിൽ എത്തുന്ന സന്ദർശകർ കൗതുകത്തോടെയാണ്
ഇത് നോക്കി കാണുന്നത്. നമ്മൾ അലസമായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്  ഭൂമിക്കും മനുഷ്യനും ജീവ ജാലങ്ങൾക്കുമുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്.

date