Post Category
നിങ്ങളുടെ സ്ക്രീൻടൈം എത്രയാണ്? കുറവെങ്കിൽ വനിതാ ശിശു വികസന വകുപ്പിന്റെ സമ്മാനമുണ്ട്
'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിലെത്തിയാൽ ഒരു സമ്മാനം കിട്ടാൻ 'വകുപ്പുണ്ട്'. നിങ്ങളുടെ മൊബൈൽ സ്ക്രീൻ ടൈം കുറവാണെങ്കിൽ സമ്മാനം ഉറപ്പ്. സ്റ്റാളിലെത്തയാൽ നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ ടൈം അവിടെ രേഖപ്പെടുത്തണം. ഒപ്പം മൊബൈൽ നമ്പറും വേണം. ഇങ്ങനെ രേഖപ്പെടുത്തിയവരിൽ ഏറ്റവും കുറവ് സമയം ഫോണിൽ സമയം ചെലവഴിച്ചവർക്കാണ് സമ്മാനം ലഭിക്കുക. ഫോൺ അനിവാര്യമാണെങ്കിലും അതിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന സന്ദേശവും വനിതാ ശിശു വികസന വകുപ്പ് പങ്കുവെക്കുകയാണ്.
date
- Log in to post comments