Skip to main content

ത്രീഡി പ്രിന്ററില്‍ പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്ത് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍

ഫാത്തിമ നസ്റിനും അന്‍ഷിദും എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ താരങ്ങളാണ്.  നിലമ്പൂര്‍ വല്ലപ്പുഴ ബഡ്സ് സ്‌കൂള്‍ ഫോര്‍ ഹിയറിംഗ് ഇമ്പയേഡിലെ കേള്‍വി പരിമിതരായ ഫാത്തിമയും അന്‍ഷിദും ത്രീഡി പ്രിന്ററില്‍ വിവിധ മെറ്റീരിയലുകള്‍ നിര്‍മിച്ചാണ് മേളയില്‍ ശ്രദ്ധേയരായത്. 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലായിരുന്നു കുട്ടികളുടെ സര്‍ഗ സൃഷ്ടി പ്രകടമായത്. ത്രീഡി പ്രിന്ററില്‍ പി.എല്‍.എ എന്ന മെറ്റീരിയല്‍ ഉപയോഗിച്ച് ഏതൊരു വസ്തുവിന്റെയും പ്രോട്ടോടൈപ്പ് ഭാഗങ്ങള്‍ ഡിസൈന്‍ ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായി ടിംഗര്‍ ഗാര്‍ഡ് എന്ന സോഫ്‌റ്റ്വെയറാണ് ഉപയോഗിക്കുന്നത്. വല്ലപ്പുഴ ബഡ്സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ഐ.ടി മദ്രാസ്, ജെ.എസ്.എസ് മലപ്പുറം, ബ്രിഡ്ജ് വേ ഗ്രൂപ്പ്സ് എന്നിവരാണ് ട്രെയിനിംഗ് ക്ലാസുകള്‍ നല്‍കി വരുന്നത്. അദ്ധ്യാപകരായ നുസൈബ, ചെറിയാന്‍ എന്നിവരുടെ പിന്തുണയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്

date